അബുദാബി; കൊച്ചിയിലെ പെട്രോ കെമിയ്ക്കൽ കോംപ്ലക്സിൽ നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ച് അഡ്നോക് രംഗത്ത്.
നിക്ഷേപത്തിന് മുന്നോടിയായി കേരള സർക്കാർ – അഡ്നോക് സംയുക്ത കർമ്മ സമിതിക്ക് രൂപം നൽകാനും ധാരണയായി.
380 ഏക്കറിൽ നിർമ്മിക്കുന്ന പെട്രോ കെമിക്കൽ കോംപ്ലക്സ് ഒട്ടേറെ സാങ്കേതിക വാണിജ്യ സാധ്യതകൾ തുറന്നിടുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി .
ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് സന്നദ്ധരണെന്ന് ഡോ സുൽത്താൻ അഹമ്മദ് അൽ ജാബർ വ്യക്താമാക്കി . യുഎഇ സഹമന്ത്രിയും അഡ്നോക് സിഇഒയുമാണ് അഹമ്മദ്.
Post Your Comments