Latest NewsIndia

കാശ്മീര്‍ ഭീകരാക്രമണം : കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് വന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍

ഡെറാഡൂണ്‍ : കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സംസ്ഥാനത്തെ ജവാന്‍മാരുടെ കുടുംബത്തിന് വന്‍ സഹായധനം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷവും കുടുംബത്തില്‍ ഒരാള്‍ക്കും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ത്രിവേദ സിംഗ് പറഞ്ഞു.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപം ഇന്നലെ വൈകീട്ട് 3.15നും 3.20 നും ഇടയിലാണ് ഭീകരാക്രമണമുണ്ടായത്. അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരികെ വരുകായായിരുന്ന സിആര്‍പിഎഫ് ജവാന്‍മാരേയും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സിആര്‍പിഎഫ് 54ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവില്‍ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുന്‍പ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീനഗര്‍ ഹൈവേയിലെത്തിയപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. സംഭവസ്ഥലത്തു വെച്ചു തന്നെ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button