Latest NewsKerala

പുൽവാമ ആക്രമണം; സർക്കാർ നിലപാടുകൾക്ക് പിന്തുണയെന്ന് രാഹുൽ ഗാന്ധി

ഡൽഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് രാജ്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ രാജ്യത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും രാഹുൽ പറഞ്ഞു. സര്‍ക്കാറിനൊപ്പം പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സുരക്ഷാ സേനക്കൊപ്പമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 45 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button