Latest NewsKerala

പുല്‍വാമ ആക്രമണം; സൈന്യവും സര്‍ക്കാരും കൃത്യമായ മറുപടി നല്‍കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം:   രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി നല്‍കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാരോടുള്ള ആദര സൂചകമായി ഇന്നത്തെ എല്ലാ പാര്‍ട്ടി പരിപാടികളും സംസ്ഥാന ബിജെപി ഘടകം ബിജെപി റദ്ദാക്കി. പ്രാര്‍ഥനാനിര്‍ഭരമായി ഈ ദിവസം ചെലവഴിക്കാന്‍ ശ്രീധരന്‍പിള്ള സഹപ്രവര്‍ത്തകരോടും പാര്‍ട്ടി അനുഭാവികളോടും അഭ്യര്‍ഥിച്ചു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്ക് പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button