ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വി രാജ് തന്‍റെ നിലപാട് തുറന്ന് പറഞ്ഞു. വനിതകള്‍ക്കായുളള ഒരു പ്രസിദ്ധീകരണത്തിനുളള അഭിമുഖത്തിലാണ് നടന്‍ തന്‍റെ നിലപാട് തുറന്ന് പറഞ്ഞത്.
പൃഥിയുടെ പ്രതികരണം-
”ശബരിമലയിൽ ദർശനത്തിന് പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്?”-പൃഥ്വി ചോദിക്കുന്നു.
”പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചിരുന്നതിനാൽ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്. വീട്ടിൽ പൂജാമുറിയിലും പ്രാർഥിക്കും. പള്ളികളിലും പോകും”-പൃഥ്വി പറഞ്ഞു.
Post Your Comments