CinemaLatest NewsNewsBollywood

അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ചോട്ടേ മിയാനിൽ പൃഥ്വിരാജും

അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ചിത്രത്തിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടു.

ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ക്യാരക്ടർ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്. ജാൻവി കപൂർ നായികയായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read Also:- വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത ‘അയ്യ’, അതുൽ സബർവാളിന്റെ ‘ഔറംഗസേബ്’, ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘നാം ശബാന’ തുടങ്ങിയവയാണ് പൃഥ്വിരാജ് നേരത്തെ അഭിനയിച്ച സിനിമകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button