ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ആഘോഷങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെയായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ട്രെയിനിലെ സൗകര്യങ്ങള്‍ മോദി വിലയിരുത്തി. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് അംഗങ്ങള്‍ ആദ്യ യാത്രയില്‍ പങ്കെടുത്തു.
ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് 9 മണിക്കൂര്‍ 45 മിനിട്ട് കൊണ്ട് എത്താൻ പുതിയ ട്രെയിൻ സർവീസിലൂടെ സാധിക്കുന്നു. 160 കിലോ മീറ്റര്‍ വേഗതയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സഞ്ചരിക്കുക. 6 എ.സി കോച്ചുകളുള്ള ട്രെയിനിൽ 1,128 പേര്‍ക്ക് സഞ്ചരിക്കാൻ സാധിക്കും. ഡല്‍ഹി – വാരാണസി എ.സി. ചെയര്‍കാര്‍ യാത്രയ്ക്ക് 1,850 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിന് 3,520 രൂപയുമാണ് ടിക്കറ്റ്(ഭക്ഷണവിലയും ഉള്‍പ്പെടെ)
Post Your Comments