കൊച്ചി :സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്.
എറണാകുളം മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായാണ് ഇരു മുന്നണികളും ഈ മത്സരത്തെ നോക്കി കണ്ടത്. പരമ്പരാഗത പാര്‍ട്ടി മണ്ഡലമായത് കൊണ്ട് തന്നെ വെല്ലുവിളിയില്‍ യുഡിഎഫിന് ആവേശം കൂടുതലുമായിരുന്നു. എന്നാലും ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. യു.ഡി.എഫിന്റെ ഷെല്‍ബി ആന്റണിയെയും ബിജെപിയുടെ പി കെ ഗോകുലനെയുമാണ് ബൈജു പരാജയപ്പെടുത്തിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15ാം വാര്‍ഡില്‍ യു.ഡി.എഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു.
പാര്‍ട്ടിയുമായുള്ള ചില പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇദ്ദേഹം സ്ഥാനം രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടത്. വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ആര്‍എംപി തന്നെ നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി പി.ശ്രീജിത്ത് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനും ആര്‍എംപിക്കായി.
Post Your Comments