![](/wp-content/uploads/2019/02/murder-5.jpg)
മല്ലപ്പള്ളി: ഭര്‍ത്താവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. കല്ലൂപ്പാറ തുരുത്തിക്കാട് കുംഭമല കൊല്ലംപറമ്പില്‍ ജെ.ജോര്‍ജിനെ(92) വാക്കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് മകന്‍ ചാക്കോ ജോര്‍ജിന്റെ ഭാര്യ മോളി ജോര്‍ജിനെ(59) കീഴ്വായ്പൂര് സബ് ഇന്‍സ്പെക്ടര്‍ കെ.സലിം അറസ്റ്റ് ചെയ്തത്.
വടക്കേ ഇന്ത്യയിലായിരുന്ന മോളിയും ഭര്‍ത്താവും അടുത്തിടെയാണ് കുംഭമലയിലെ കുടുംബവീട്ടില്‍ താമസമാക്കിയത്. സ്വത്ത് തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ ശ്യാം മുരളി, സോമനാഥന്‍ നായര്‍, കലാധരന്‍ പിള്ള, എ.എസ്.ഐ. സന്തോഷ് കുമാര്‍, കെ.സന്തോഷ്, പി.എച്ച്.ആന്‍സി, ആര്‍.ബിനു, ശരണ്യ മോഹന്‍, ഗോപീകൃഷ്ണന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
Post Your Comments