KeralaLatest News

ഫെനി അന്വേഷിച്ച് ഇനി ഗോവയില്‍ പോകേണ്ട : നാടന്‍ ഫെനി ഇനി കേരളവും ഉണ്ടാക്കും

കൊല്ലം : ഫെനി കുടിക്കാനായി ഗോവ വരെ പോകണമെന്ന് കരുതുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി കേരളാ കശുവണ്ടി കോര്‍പ്പറേഷന്‍. കേരളത്തില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ പുനരുജ്ജീവിപ്പിച്ച്, നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച് ‘നാടന്‍ കേരളാ ഫെനി’ ഉണ്ടാക്കേണ്ട പ്രവര്‍ത്തനങ്ങളിലാണ് കോര്‍പ്പറേഷന്‍.

ഇതിനായി കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി. കശുവണ്ടിയുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പ് വരുത്താനാണ് പുതിയ കാല്‍വെയ്പ്പ്. തോട്ട മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശീലനം കൊടുത്ത ജോലി സ്ഥിരത ഉറപ്പ് വരുത്തും .

ഇതു സംബന്ധിച്ച പ്രൊജക്ട് രേഖ ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു. കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നായി ഫെനി നിര്‍മ്മാണത്തിനാവശ്യമായ കശുവണ്ടികള്‍ സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും വിതരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button