വടകര : കാലമെത്ര കഴിഞ്ഞാലും ഒഞ്ചിയത്തിന്റെ ഹൃദയത്തിലേറ്റ 51 വെട്ട് മറക്കാതെ ഒഞ്ചിയം ഗ്രാമ നിവാസികള്‍. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ആര്‍എംപി തന്നെ നിലനിര്‍ത്തി.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനും ആര്‍എംപിക്കായി. ആര്‍എംപി അംഗമായിരുന്ന വാര്‍ഡ് കൗണ്‍സിലറിന്റെ മരണത്തെ തുടര്‍ന്നായിരുന്നു വീണ്ടു തിരഞ്ഞെടുപ്പ് നടന്നത്.
ആര്‍.എം.പിയുടെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും മന്ത്രിമാരുള്‍പ്പടെ വീടുകള്‍ കയറി പ്രചരണം നടത്തിയിട്ടും പാര്‍ട്ടിയെ പരാജയപ്പെടുത്താനായില്ലെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു. കഴിഞ്ഞ തവണ 576 വോട്ടിന്റെ ഭൂരിപക്ഷം ആര്‍എംപിക്ക്് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ കുറവ്് വന്നത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post Your Comments