Latest NewsArticle

സഹിഷ്ണുത ഭീരുത്വമല്ല: അനുവദിച്ചുകൂടാ പാകിസ്ഥാന്റെ കാടത്തങ്ങള്‍

കഴിവുകെട്ട ഭരണാധികാരികളുടെയും നിഷ്‌ക്രിയമായ സംവിധാനങ്ങളുടെയും രാജ്യമല്ല ഇന്ത്യ എന്ന് പാകിസ്ഥാന്‍ നന്നായി മനസിലാക്കണം. പുല്‍വാമിയയിലെ ആക്രമണം മോദി സര്‍ക്കാരിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ മുന്‍ കാലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ മറന്നു പോകരുത്.

സഹിഷ്ണുത ഭീരുത്വമാണെന്ന് കരുതരുത്

കശ്മീരിന്റെ പേരും പറഞ്ഞ് പാകിസ്ഥാന്‍ അനുകൂല ഭീകരസംഘടനകള്‍ ഇന്ത്യന്‍മണ്ണില്‍ ചോര പരത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഓരോ ഭീകരാക്രമണവും നിരപരാധികളുടെ ജീവനെടുത്ത് അവസാനിക്കുമ്പോള്‍ മാപ്പ് നല്‍കാനാകാത്ത പാകിസ്ഥാന്റെ തെറ്റിന്റെ എണ്ണവും കൂടുകയാണ്. എങ്ങനെയാണ് ഇത്തരം കണ്ണില്‍ ചോരായില്ലാതെ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നതാണ് ആദ്യമുയരുന്ന ചോദ്യം. സൈനികാക്രമണമോ അതിര്‍ത്തി കടന്ന് നടത്തുന്ന തിരിച്ചടിയോ ഇരുരാജ്യങ്ങളുടെയും ക്രമസമാധാനനില തകര്‍ത്ത് യുദ്ധത്തിലേക്ക് നയിക്കുന്നതാകുമെന്ന ആശങ്കയാണ് പ്രകോപനങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. അതിനര്‍ത്ഥം കഴിവുകെട്ട ഭരണാധികാരികളുടെയും നിഷ്‌ക്രിയമായ സംവിധാനങ്ങളുടെയും രാജ്യമല്ല ഇന്ത്യ എന്ന് പാകിസ്ഥാന്‍ നന്നായി മനസിലാക്കണം. ആണവായുധങ്ങളുടെ ഇക്കാലത്ത് യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്നും അത് കൈവിട്ട കഴിയാകുമൈന്നും ലോകനേതാക്കള്‍ക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ സഹിഷ്ണുത മാനിക്കപ്പെടുന്നത്.

തിരിച്ചടിക്കാന്‍ തീരുമാനിച്ച് ഇന്ത്യ

പാക് ഭീകരസംഘടനകള്‍ ഇന്ത്യന്‍മണ്ണില്‍ ഭീകരവാദത്തിന്റെ വിത്തുകള്‍ വാരി വിതറിയിട്ട് പതിറ്റാണ്ടുകളായി. ഇടയ്ക്കിടക്ക് നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുമുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം കശ്മീരില്‍ നടന്നത്. അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 39 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. 350 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോയാണ് വാഹനവ്യൂഹത്തിനു നേരെ ഇടിച്ചുകയറ്റിയത്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ഓരോ ഇന്ത്യക്കാരന്റെയും ചോര തിളപ്പിക്കുന്ന കൃത്യമാണിത്. ജനവികാരം മനസിലാക്കി ശക്തമായ തിരിച്ചടിയ്‌ക്കൊരുങ്ങുകയാണ് രാജ്യം. ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കികഴിഞ്ഞു. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യസ്‌നേഹത്തില്‍ ഭിന്നതയില്ല

മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഭീകരാക്രമണത്തില്‍ രാജ്യം തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയത്. ലോകത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നമ്മുടെ അയല്‍ക്കാര്‍ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പക്ഷേ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്നുമാണ് മോജി പറഞ്ഞിരിക്കുന്നത്. ഏത് രീതിയിലുള്ള തിരിച്ചടിയാണ് പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ബിജെപി സര്‍ക്കാരുമായി രാഷ്ട്രീയയുദ്ധം നടത്തിയിരുന്ന കോണ്‍ഗ്രസ് ഭീകരാക്രമണത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ഈ ആക്രമണമെന്നും ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഈ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇതനെതിരെ സര്‍ക്കാര്‍ എടുക്കന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും രാഹല്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ മന്‍മോഹന്‍സിംഗിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കുറ്റക്കാരന്‍ മോദിയോ..

അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണി ഇന്ത്യ നേരിടാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. പുല്‍വാമിയയിലെ ആക്രമണം മോദി സര്‍ക്കാരിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ മുന്‍ കാലങ്ങളില്‍ നടന്നന ആക്രമണങ്ങള്‍ മറന്നു പോകരുത്. ശക്തമായ വെല്ലുവിളിയായി വളരുന്ന ഭീകരവാദത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ മൂന്ന് പതിറ്റാണ്ടായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ശക്തമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നത് കൂടി ചര്‍ച്ച ചെയ്യപ്പെടണം. അ്മ്പത്തിയാറ് ഇഞ്ചിന്റെ പേരില്‍ മോദിയെ പരിഹസിക്കുന്നവര്‍ക്ക് മുന്‍കാലസര്‍ക്കാരുകളുടെ പ്രവര്‍ത്തനം കൂടി വിശകലനം ചെയ്യാം. കശ്മീര്‍ കാര്യത്തില്‍ കൃത്യമായ രാഷ്ട്രീയനയം പ്രാബല്യത്തിാക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പരാജയം. ഇനിയൊരു അവകാശവാദത്തിന് ആരെയെും അുവദിക്കാത്തവിധം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാകാതെ അവസാനിക്കുന്നതല്ല കശ്മീരിനെച്ചൊല്ലിയുള്ള ഈ ചോരവീഴ്ത്തല്‍. കശ്മീര്‍ പ്രശ്‌നത്തില്‍ ഒരു ഏകീകൃത രാഷ്ട്രീയനയമാണ് ഉണ്ടാകേണ്ടതെന്ന് വ്യക്തം.

ചോദ്യം ചെയ്യപ്പെടരുത് കശ്മീരിന്റെ അവകാശം

അങ്ങുമിങ്ങും തൊടാതെ നടത്തുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ശാശ്വതമായ പരിഹാരം കാശ്മീര്‍ പ്രശ്‌നത്തില്‍ ഉണ്ടാകാത്തിടത്തോളം കാലം നനിരപരാധികളായ ഇന്ത്യന്‍ സൈനികര്‍ ആ മണ്ണില്‍ ചിന്നിത്തിതറിവീണുകണ്ടിരിക്കും. അതാണ് കാലങ്ങളായി നാം കാണുന്നതും. സഹിച്ചത് സഹിച്ചു. ഇനി ഒരു കാരണവശാലും ഒരു ജവാന്റെയും ജീവന്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ പൊലിഞ്ഞുപോകാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചേ മതിയാകൂ. കഴി്ഞ്ഞ ഏഴ് പതിറ്റാണ്ടായി കശ്മീര്‍ പ്രശ്‌നത്തില്‍ വൈകാരികമായും സാമ്പിത്തികമായും രാഷ്ട്രീയമായും ഇന്ത്യ സഹിക്കുന്ന ത്യാഗത്തിനും നഷ്ടത്തിനും പരിഹാരമാകണമെങ്കില്‍ കശ്മീരില്‍ മറ്റാരും അവകാശവാദം ഉന്നയിക്കാന്‍ ഇടവരരുത്. അതിനുള്ള നസാഹചര്യങ്ങളും ചര്‍ച്ചകളും ഇടപെടലുകളും ഇനിയെങ്കിലും ഉയര്‍ന്നുവരട്ടെ. കഴിവുള്ള ഭരണാധികാരികള്‍ നിര്‍ഭയം അതിനായി ശ്രമിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button