Latest NewsKerala

നിര്‍ണായക തെളിവുകള്‍ പോലീസിന് ;   പെരിയാറില്‍ യുവതിയെ പുതപ്പിലാക്കി കെട്ടിതാഴ്ത്തിയത് പെണ്‍വാണിഭ സംഘമോ  ?

 ആ  ലുവയിലെ പെരിയാറില്‍ യുവതിയെ പുതപ്പില്‍ പൊതിഞ്ഞ് 40 കിലോ ഭാരമുളള കല്ല് കൊണ്ട് കെട്ടി താത്തി വെച്ചിരുന്ന കേസില്‍ പോലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവിലാണ് യുവതിയുടെ മൃതശരീരം കെട്ടിതാത്തപ്പെട്ട നിലയില്‍ അവിടെ കുളിക്കാനെത്തിയ വെെദിക വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയിരുന്നത്. ഈ സംഭവത്തില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിന ചുറ്റിപ്പറ്റി വന്നുകൊണ്ടിരിക്കുന്നത്.യുവതിയുടെ മരണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘമാണോ എന്ന് പോലീസ് സംശയിക്കുന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇത് മാത്രമല്ല യുവതിയുടെ കൊലപാതകം ഒരു വഴിത്തിരിവിലേക്ക് എത്തിയേക്കാവുന്ന തെളിവുകളും പോലീസിന് ലഭിച്ചിരിക്കുകയാണ്.

യുവതിയുടെ ശരീരത്തില്‍ പൊതിയപ്പെട്ടിരുന്ന പൊതപ്പ് വാങ്ങിയ രണ്ട് പേരുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം . മദ്ധ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങാനെത്തിയതെന്ന് കളമശ്ശേരിയിലെ ഒരു കടയില്‍ നിന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായി. മൊത്ത വില്‍പ്പന കടകളില്‍ നിന്ന് പൊതിയാന്‍ ഉപയോഗിക്കപ്പെട്ട പുതപ്പ് വാങ്ങിയ ചില്ലറ വില്‍പ്പനക്കാരുടെ കടകളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് പോലീസിന് നിര്‍ണ്ണായകമായ തെളിവായ പുതപ്പ് വാങ്ങാനെത്തിയവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഒരു വാഹനത്തിലാണ് ഇരുവരും എത്തിയതും രാത്രി വെെകി പുതപ്പ് അന്വേഷിച്ച് ഇറങ്ങിയ ഇവര്‍ തുറന്ന് കിടക്കുന്ന കട കണ്ട് വാഹനം പിറകിലേക്ക് എടുത്ത് കടയില്‍ കയറി പുതപ്പ് വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പുതപ്പ് വാങ്ങാനെത്തിയ ഇവര്‍ ആദ്യം ലഭിച്ച പുതപ്പിന് വലിപ്പം പോരെന്നും പിന്നീട് രണ്ടാമത് വേറെ വലിപ്പമേറിയ പുതപ്പ് വാങ്ങിയാണ് മടങ്ങിയത്.

ഇതിനോടൊപ്പം തന്നെ പോലീസ് മറ്റൊരു സൂചനയും മുന്നോട്ട് വെക്കുന്നുണ്ട്. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘത്തിമുളള പങ്കാണിത്. ഇത് സ്ഥിരീകരിക്കുന്നതിനായി പോലീസ് അന്വേഷണം ഇപ്പോള്‍ ഊര്‍ജ്ജിത പ്പെടുത്തിയിരിക്കുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോം നേഴ്സിങ്ങ് സ്ഥാപനങ്ങളിലും പെണ്‍വാണിഭ സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നാണു പൊലീസിനു കിട്ടുന്ന വിവരം. ഈ സംഘങ്ങളില്‍പ്പെട്ടവര്‍ ആരെങ്കിലും ആയിരിക്കുമോ പിന്നിലെന്നാണു സംശയിക്കുന്നത്. കൊച്ചിയില്‍ വ്യാപകമായിട്ടുള്ള, വനിതകള്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നു സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു.

യുവതിയുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കപ്പെട്ടിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍ അഞ്ചും ചിലതില്‍ ഏഴും ദിവസം മൃതദേഹത്തിന് പഴക്കമുളളതായാണ് റിപ്പോര്‍ട്ടുകള്‍. ചില റിപ്പോര്‍ട്ടുകളില്‍ യുവതിയുടെ നേരെ ബലപ്രയോഗം നടന്നിട്ടില്ല എന്ന് കാണിക്കുമ്പോള്‍ മറ്റ് റിപ്പോര്‍ട്ടുകളില്‍ യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. യുവതി ധരിച്ചിരുന്ന ചുരുദാറിന്‍റെ പാന്‍റ്‌ ആണ് വായില്‍ തിരുകിയിരുന്നത്. 25 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ലാത്തതായും റിപ്പോര്‍ട്ടുകള്‍.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വായില്‍ തുണി തിരുകിയോ കഴുത്തില്‍ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം എന്നാണ് പോലീസ് സര്‍ജന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്.

കൊല്ലപ്പെട്ടത് നഗരവാസിയായ യുവതി ആണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. മൃതദേഹം ആദ്യം കണ്ട മംഗലശ്ശേരി സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ടോടെ കുളിക്കടവില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാര്‍ത്ഥികളായിരുന്നു.

ഏതായാലും 40 കിലോയോളം ഭാരമുളള കല്ലും വഹിച്ച് മൃതദേഹം കിടന്ന സ്ഛലത്ത് എത്തില്ല എന്ന് പോലീസിന് വ്യക്തമായി. മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു പോലീസിന്റെ നിഗമനം.

അതേസമയം യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം ഉറപ്പിക്കാന്‍ ഫൊറന്‍സിക് പരിശോധനയുടെ ഫലം പുറത്തുവരണം. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കില്‍ യുവതിയുടെ സമ്മതത്തോടെ ആയിരിക്കുമെന്നു മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

എന്നാല്‍ ആരാണ് കൊല്ലപ്പെട്ടതെന്ന സൂചന പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല. യുവതിയെ കാണാനില്ല എന്ന നിലയിലുള്ള പരാതി ഈ അടുത്ത ദിവസങ്ങളിലൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി ഉപയോഗിച്ച്‌ അന്വേഷണം മുന്നോട്ടു നീക്കാന്‍ ശ്രമിക്കുകയാണ് പൊലീസിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button