നീണ്ട മുപ്പത് വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖില്‍ ഇറങ്ങി. ഷിയാ മുസ്ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടു ലക്‌നോവില്‍ നിന്നും പുറപ്പെട്ട വിമാനം നജഫ് അന്താരാഷ്ട്ര വിമാനത്താവത്തില്‍ ആണ് ഇറങ്ങിയത്.
മുഹമ്മദ് നബിയുടെ മരുകന്‍ അലിയുടെ ശവകുടീരത്തിനു ചുറ്റമായാണ് നജഫ് നഗരം വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിംകളുടെ പ്രധാന ആരാധനാലയമാണ് അലിയുടെ ശവകുടീരം. ഷിയാ മുസ്ലിംകള്‍ പുണസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളില്‍ ഒന്നാണ് നജഫ്.
1990ല്‍ നടന്ന ഗള്‍ഫ്് യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും ഇറാഖിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഗള്‍ഫ് യുദ്ധവും 2003ലെ യുഎസ് അധിനിവേശവും നജഫ് നഗരത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇന്ത്യയിലെത്തിയ തീര്‍ത്ഥാടക സംഘത്തെ ഇറാഖിലെ ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു.
Post Your Comments