Latest NewsIndia

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ നിയമിച്ചു

ന്യൂ​ഡ​ല്‍​ഹി:  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി കേന്ദ്ര സര്‍ക്കാര്‍ സു​ശി​ല്‍ ച​ന്ദ്ര​യെ നിയമിച്ചു. സു​നി​ല്‍ അ​റോ​റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് സു​ശി​ല്‍ ച​ന്ദ്ര​യെ നിയമിക്കുന്നത്. നി​ല​വി​ല്‍ പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍​ഡി​ന്‍റെ (സി​ബി​ഡി​ടി) ചെ​യ​ര്‍​മാ​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1980 ബാ​ച്ച്‌ ഇ​ന്ത്യ​ന്‍ റ​വ​ന്യൂ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പുതിയതായി നിയമിതനായിരിക്കുന്ന സു​ശി​ല്‍ ച​ന്ദ്ര.

ഇതേസമയം ലോക് സഭ തിര‍ഞ്ഞെടുപ്പിനുളള ഒരുക്കങ്ങളഴ്‍ രാജ്യത്ത് ശക്തമായി നടന്നി വരികയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിയും മഹാസമ്മേനങ്ങളും രാജ്യമൊട്ടുക്ക് നടന്ന് വരികയാണ്.

ഇതിനിടെ വോട്ടിങ്ങ് സമ്പ്രദായത്തില്‍ അഴിച്ച് പണി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. വിവി പാറ്റ് രീതി ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കൂടാതെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെടുന്ന ഇലക്ട്രോണിക് യന്ത്രത്തെ ഹാക്ക് ചെയ്തെന്ന് ഒരു അമേ രിക്കന്‍ സാങ്കേതിക വിദഗ്ദനായ സെയ്ദ് ഷൂജ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button