NewsInternational

ചൈനയുമായി വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്

 

വാഷിങ്ടണ്‍ ഡിസി; ചൈനയുമായി തുടരുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി അമേരിക്ക. വ്യാപാര കാര്യങ്ങളില്‍ ചൈനയുമായി ചര്‍ച്ച നടത്താന്‍ ഈ ആഴ്ച തന്നെ വിദഗ്ധ സംഘത്തെ ബെയ്ജിങിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ചൈനയും അമേരിക്കയും തമ്മില്‍ നില നിന്നിരുന്ന വ്യാപാര യുദ്ധത്തിന് താല്‍കാലിക അയവുവന്നത്. അന്ന് ഇരു രാഷ്ട്ര തലവന്മാരും നടത്തിയ കൂടിക്കാഴ്ചയില്‍ ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ല എന്ന ധാരണയിലെത്തുകയായിരുന്നു.

പിന്നീട് വ്യാപാര ബന്ധം സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ചൈനയുമായുള്ള വ്യാപാര ബന്ധം ദൃഢമാക്കുന്നതിനായി ചൈനയിലേക്ക് അടുത്ത ആഴ്ച തന്നെ വിദഗ്ധ സംഘത്തെ അയക്കുമെന്ന് ഡൊണള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈനയുമായി വളരെ നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90 ദിവസത്തെ ഉപരോധം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും മാര്‍ച്ച് ഒന്നിനുള്ളില്‍ പുതിയ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഏര്‍പ്പെടുത്താനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button