ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരം കുറയ്ക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാവിലെയോ വെെകിട്ടോ ഒരു മണിക്കൂർ നടക്കുന്നത് ഗുണം ചെയ്യും. എയ്റോബിക് വ്യായാമം സ്ഥിരമായി ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്
ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകുന്നു.
രാത്രി ഭക്ഷണം നേരത്തെ കഴിക്കാം
രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് കുടവയർ കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും.
ചോറ് ഒഴിവാക്കാം
വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങളോ വയ്ക്കാം.
ശീതളപാനീയങ്ങൾ ഒഴിവാക്കുക
വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും.
Post Your Comments