ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം 350 കിലോയോളമുളള സ്ഫോടക വസ്തുക്കല്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ല്വാമ സ്വദേശിയായ അദില്‍ അഹമ്മദ് എന്ന ചാവേര്‍ കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് സൈനിക വാഹനവ്യൂഹത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു.
2500 ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇതുവരെ 26 ഓളം സെെനികര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തില്‍ 40 തോളം സെെനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ ജവാന്മാര്ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഭീകാരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ത്രീവ്രവാദ സംഘം ഏറ്റെടുത്തു.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു കോണ്‍വോയി ആയിപോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്‌സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
Post Your Comments