തിരുവനന്തപുരം : പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന പരാമര്‍ശം നടത്തിയ മാര്‍ത്തോമ സഭാ അദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഡിവൈഎഫ് ഐ നേതാവിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും,ഡി വൈ എഫ് ഐ നേതാവുമായ നൈജീല്‍ കെ ജോണിനെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ പ്രകാരം കോഴഞ്ചേരി ഏരിയ കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.
‘ നാളെ ഇയാള്‍ പറയും പ്രളയം രൂക്ഷമാക്കിയത് കര്‍ത്താവിന്റെ ബുദ്ധിശൂന്യതയാണെന്ന്. അല്ല ചേട്ടാ ഒരു സംശയം. താങ്കളുടെ കൊട്ടാരം അടക്കം നൂറുകണക്കിന് പള്ളികള്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു..??? നോഹയുടെ പെട്ടകത്തില്‍ ആയിരുന്നോ? ‘ എന്നാണ് നൈജില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഹിന്ദു ആചാര്യന്‍മാരെ പരസ്യമായി പൊതുവേദിയില്‍ പോലും അവഹേളിക്കുന്ന മന്ത്രിമാര്‍ വരെയുള്ള പാര്‍ട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നടപടിയെടുത്തത് എന്നതാണ് ഏറെ ശ്രദ്ധേയം. പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മാതാ അമൃതാനന്ദമയി, ചിദാനന്ദപുരി സ്വാമികള്‍ എന്നിവരെ പല തവണ സിപിഎം മന്ത്രിമാര്‍ അടക്കം ആക്ഷേപിച്ചിരുന്നു. എന്നാല്‍ അതിനെ പിന്തുണയ്ക്കുക അല്ലാതെ വിലക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ലായെന്നതും ശ്രദ്ധേയമാണ്
Post Your Comments