ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം ശനിയാഴ്ച ആരംഭിക്കും. ബള്‍ഗേറിയ, മൊറോക്കോ, സ്പെയിന് എന്നി രാജ്യങ്ങളിലേക്കാണ് മന്ത്രി പോകുന്നത്. മൂന്നു രാജ്യങ്ങളിലെയും വിവിധ നേതാക്കളുമായി സുഷമ സ്വരാജ് കൂട്ടിക്കാഴ്ച നടത്തും. ഈ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments