Latest News

സണ്ണി ലിയോണ്‍ എത്തിയില്ല; എന്നാലും ഞങ്ങളോടിത് വേണ്ടായിരുന്നു- സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

 

‘എന്നാലും ഞങ്ങളോടിത് വേണ്ടായിരുന്നു. നാട്ടീന് പുറപ്പെട്ട് എറണാകുളം നോര്‍ത്തിലെത്തി. ചേച്ചിയെ കാണാനുള്ള ആവേശത്തോടെ എന്റെ തോളില്‍ കിടന്നുറങ്ങുന്ന ചങ്കിനോട് ഞാനെന്ത് പറയും..’ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തീര്‍ത്തിരിക്കുകയാണ്. പ്രണയദിനത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും സണ്ണി ലിയോണ്‍ പിന്മാറിയ സംഭവമാണ് ട്രോളന്മാര്‍ ചാകരയാക്കിയത്. പ്രണയദിനത്തില്‍ കൊച്ചിക്ക് വണ്ടികയറിയവരെ നിരാശരാക്കുന്ന വാര്‍ത്ത പുറത്തെത്തിയതോടെ ആരാധകര്‍ ടോളുകളായിട്ടാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണമെന്നും സൂചനയുണ്ട്. എന്നാല്‍ മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ചാടിയവരും, കാമുകിയെ പറ്റിച്ച് പ്രണയദിനത്തിന് കൊച്ചിക്ക് പോകാന്‍ നിന്നവരും ആപ്പിലായെന്ന തരത്തിലാണ് രകസകരമായ ട്രോളുകള്‍ നിറയുന്നത്. ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കുന്ന ഷോയില്‍ നിന്നാണ് താരത്തിന്റെ പിന്‍മാറ്റം. ട്വിറ്ററിലൂടെയാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button