ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആക്രമം നടത്തിയത് ജെയ്‌ഷെ മുഹമ്മദാണെന്നും മന്ത്രി സ്ഥിരീകരിച്ചു. അക്രമങ്ങളെ അപലപിക്കുന്നു, തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും ഇതില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ ഒരു മടിയും കാണിക്കില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാന്‍ രാജ്യം ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിആര്‍പിഏഎഫ് രാജ്യത്തെ പ്രമുഖമായ ഒരു സൈനിക വിഭാഗമാണ്, ജമ്മു-കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സിആര്‍പിഎഫ് വഹിക്കുന്ന സേവനങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ സൈനികനും ആദരാഞ്ജലി അര്‍പ്പിക്കുന്നു കൂടാതെ ഈ സങ്കട നിമിഷത്തില്‍ രാജ്യം മുഴുവന്‍ മരിച്ച സൈനികരുടെ കുടുംബത്തിന് ഒപ്പമുണ്ടാവുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിച്ചാണ് ആദില്‍ അഹമ്മദ് ദാര്‍ എന്ന തീവ്രവാദി സിആര്‍പിഎഫ് ജവാന്‍മാര്‍്ക്ക് നേരെ ആക്രമം നടത്തിയത്. ഇയാളുടെ ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 2018ലാണ് ഇയാള്‍ ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്.
സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ ജവാന്മാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു.19 ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ഭീകരാക്രമണമാണ് ഇന്ന് കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്.
Post Your Comments