ന്യൂഡല്‍ഹി : കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഒരു രാജ്യം മുഴുവന്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ക്ക് ഉടന്‍ സുഖം
പ്രാപിച്ച് തിരിച്ച് വരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
42 വീരജവാന്മാരുടെ ജീവനെടുത്ത ജിഹാദി ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വാഡ് തലവന്‍ ആദില്‍ അഹമ്മദ് ദാര്‍ ആണ്. 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇയാള്‍. ഇയാളുടെ ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 2018ലാണ് ഇയാള്‍ ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. പുല്‍വാമ സ്വദേശിയുമായ വഖാര്‍ എന്നാണ് അറിയപ്പെടുന്നത്.2500 ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ ജവാന്മാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു.19 ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ഭീകരാക്രമണമാണ് ഇന്ന് കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ വേഷമണിഞ്ഞ് ആയുധങ്ങളുമായിരിക്കുന്ന ആദിലിന്റെ ചിത്രങ്ങള്‍ ജെയ്‌ഷെ മുഹമ്മദിന്റെ വീഡിയോകളില്‍ പുറത്തുവന്നിട്ടുണ്ട്. കാശ്മീര്‍ വാലിയില്‍ അടുത്തിടെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സൈന്യം സ്വീകരിച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് ആക്രമണമെന്നാണ് പുറത്തുവരുന്ന വിവരം.
Attack on CRPF personnel in Pulwama is despicable. I strongly condemn this dastardly attack. The sacrifices of our brave security personnel shall not go in vain. The entire nation stands shoulder to shoulder with the families of the brave martyrs. May the injured recover quickly.
— Narendra Modi (@narendramodi) February 14, 2019
Post Your Comments