Latest NewsIndia

പുൽവാമയിലെ ഭീകരാക്രമം: ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി : മറക്കാനാവാത്ത തിരിച്ചടി നൽകുമെന്ന സൂചനയോടെ സന്ദേശം

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.കൊ​ല്ല​പ്പെ​ട്ട ജ​വാന്മാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ പി​ന്തു​ണ​യു​മു​ണ്ടാ​യി​രി​ക്കുമെന്നും പ​രി​ക്കേ​റ്റ​വ​ര്‍ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കുറിച്ചു.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റ​ക്കാ​നാ​വാ​ത്ത തി​രി​ച്ച​ടി ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യും പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും കേ​ന്ദ്ര സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും സ്ഥി​തി വി​ല​യി​രു​ത്തി. രാജ്യമെങ്ങും സംഭവത്തിൽ കടുത്ത അമർഷമാണ് ഉള്ളത്. കശ്മീരിലെ എക്കാലത്തെയും വലിയ ആക്രമണമാണ് ഇപ്പോൾ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button