കാസര്‍കോട്: വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ കാസര്‍കോട് ജില്ലക്ക് റെക്കോ ഡ് നേട്ടം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018 ലെ സ്ഥിതി വിവരക്കണക്ക് പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269 ശതമാനം വളര്‍ച്ച നേടിയാണ് ജില്ല ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45 ശതമാനമാണ്. 2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു ജില്ലയില്‍ എത്തിയത്.
2018 ല്‍ ഇത് 4122 ആയി വര്‍ധിച്ചു. 2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് സ്മൈല്‍ സംരംഭങ്ങളിലൂടെ ജില്ലയിലെത്തിയത്.
ചെറുകിട- ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചുകൊണ്ടുള്ള ബിആര്‍ഡിസിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലം കണ്ടത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്മൈല്‍ പദ്ധതിയിലൂടെ സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ ബിആര്‍ഡിസി നല്കുന്നു. ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്പന വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡും പുറത്തിറക്കി. ജില്ലയില്‍ 57 സംരംഭകര്‍ നടത്തുന്ന 27 സ്മൈല്‍ സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. .
Post Your Comments