മസ്‌ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ വിദേശി നഴ്‌സുമാരെ പിരിച്ചുവിടുന്നു. പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കും. ബുറൈമി, ഖസബ്, ജഅലാൻ ബനീ ബു അലി, സുഹാർ, ഹൈമ, സീബ്, ബോഷർ എന്നിവിടങ്ങളിലും ഖൗല ഹോസ്പിറ്റൽ, മസ്കത്ത് റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. 017 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ 38 ശതമാനവും സ്വദേശികളാണ്. നഴ്‌സുമാരുടെ എണ്ണം 12 ശതമാനത്തിൽനിന്ന് 62 ശതമാനമായി ഉയർന്നു.
Post Your Comments