KeralaLatest NewsLife Style

സര്‍വം ലുട്ടാപ്പിമയം; കൊല്ലാതിരുന്നൂടെ എന്നെ; വീഡിയോ വൈറല്‍

കുട്ടികളുടെ വാരികയായ ബാലരമയില്‍ നിന്ന് ലുട്ടാപ്പിയെ ഒഴുവാക്കിയെന്ന വാര്‍ത്ത കേട്ട് സര്‍വരും പ്രതിഷേധത്തിലാണ്. അതോടെ ലുട്ടാപ്പി സോഷ്യല്‍ മീഡിയയില്‍ താരമാണ്. രക്ഷകനായി തിളങ്ങിയിട്ടും മായാവിയേക്കാള്‍ സ്‌നേഹം ലുട്ടാപ്പിയോട് ആണെന്നു മലയാളികള്‍ വിളിച്ചു പറയുന്നു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്നും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷകന്‍ മായാവിയായിട്ടും ലുട്ടാപ്പി തന്നെയാണ് താരം. ഓരോ ദിവസം ലുട്ടാപ്പിയോടുള്ള സ്‌നേഹം വ്യക്തമാക്കി നിരവധി പോസ്റ്റുകള്‍ വരുന്നു.

ടിക് ടോകില്‍ വികാരാധീനനായി പ്രത്യക്ഷപ്പെട്ട ലുട്ടാപ്പിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ചിത്രം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗുമായാണ് ഈ വിഡിയോയില്‍ ലുട്ടാപ്പി എത്തിയത്. ‘ജീവിക്കാന്‍ ഒരു മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്ക്യാ.. കൊല്ലാതിരിക്കാന്‍ പറ്റോ?’ വികാരാധീനനായി ലുട്ടാപ്പി ചോദിക്കുന്നു. ലുട്ടാപ്പി ആരാധകര്‍ ഏറ്റെടുത്തതോടെ വിഡിയോ വൈറലായി. ലുട്ടാപ്പിക്കു വേണ്ടി ഇതിലും മികച്ചതായി ഒന്നും ചെയ്യാനാവില്ലെന്ന അഭിനന്ദനങ്ങളാണു ടിക് ടോക് ചെയ്ത യുവാവിനെ തേടി എത്തിയത്.

https://www.facebook.com/chayapeediyaentertainmnet/videos/vb.1077235392434913/351032648832691/?type=2&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button