Latest NewsIndia

മോദിയുടെ പ്രവൃത്തികള്‍ ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കി- കനയ്യ കുമാര്‍

അഹമ്മദാബാദ് : പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ വെച്ച് രൂക്ഷമായി വിമര്‍ശിച്ച് ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. മോദിയുടെ പ്രവൃത്തികള്‍ ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യസം, ആരോഗ്യം എന്നീ മേഖലയില്‍ തന്റെ ഭരണ കാലയളവില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് മോദി വ്യക്തമാക്കണമെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കനയ്യ പറഞ്ഞു.

വീണ്ടും അധികാരത്തില്‍ വരാനായി മോദി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കനയ്യ കുമാര്‍ ആരോപിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ ഒരു സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങളൊന്നും മോദി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും കനയ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button