Latest NewsKerala

യുഡിഎഫ് കൈവിട്ടേക്കും : അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കരുത്ത് കാട്ടാന്‍ പി.സി ജോര്‍ജ്ജ്

പത്തനംതിട്ട : മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് യുഡിഎഫില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കരുത്ത് കാട്ടാനൊരുങ്ങി പി.സി.ജോര്‍ജ്ജിന്റെ ജനപക്ഷം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി എന്നീ മണ്ഡലങ്ങളാണ് പാര്‍ട്ടിക്ക് ശക്തിയുള്ള മണ്ഡലങ്ങളായി പി.സി.ജോര്‍ജ്ജ് കണക്ക് കൂട്ടിയിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട മത്സരത്തില്‍ പി.സി. ജോര്‍ജ്ജ് തന്നെ സ്ഥാനാര്‍ത്ഥിയാകും.

യുഡിഎഫില്‍ എത്താനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മാത്രമേ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടാന്‍ ജനപക്ഷം തയ്യാറാവുകയുള്ളു. കേരളാ കോണ്‍ഗ്രസ് എമ്മിലെ അസംതൃപ്ത വിഭാഗമായി പി.ജെ.ജോസ്ഫ് ഗ്രൂപ്പിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുവാനും പി.സി ജോര്ജ്ജ് ശ്രമം നടത്തുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പി.ജെ.ജോസഫ് പുറത്ത് വന്നാല്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

അപമാനിതനാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് യുഡിഎഫിന് കത്തുനല്‍കാതെ കോണ്‍ഗ്രസിന് കത്തുനല്‍കിയത്. ഓ.രാജഗോപാലുമായി നിയമസഭയില്‍ സഹകരിക്കുന്നുണ്ടെങ്കിലും തല്‍ക്കാലും എന്‍ഡിഎയിലേക്കില്ലെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button