KeralaLatest News

മുൻ‌കൂർ ജാമ്യം തേടി ഇമാം കോടതിയിൽ

വിതുര : പോക്സോ നിയമപ്രകാരം പ്രതിചേർക്കപ്പെട്ട തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്ക് അൽ ഖാസിമി മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നുവെന്നും കള്ളക്കേസിൽ തന്നെ കുടുക്കിയതാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.എസ്‌ഡിപിഐ വേദിയിൽ സംസാരിച്ചതിന് സിപിഎമ്മിന് വിരോധമുണ്ടെന്നും പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലാണ് ഇമാം. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് തുറന്നുപറഞ്ഞത്. ഒളിവിലുള്ള ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് അന്വേഷണ തലവൻ നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്ത് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന ആരോപണത്തിലാണ് ഖാസിമിക്കെതിരെ വിതുര പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button