തിരുവനന്തപുരം : മൂന്നാറില്‍ പഞ്ചായത്തിന്‍റെ കെട്ടിടത്തിന്റെ അനധികൃത നിർമാണം തടഞ്ഞ ദേവികുളം സബ് കളക്ടറെ അപമാനിച്ച സംഭവത്തിൽ എംഎൽഎ എസ്. രാജേന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിച്ചു.സിപിഎം ഇടുക്കി ജല്ലാകമ്മറ്റി എംഎൽഎ ശ്വാസിച്ചു .പരസ്യ പ്രതികരണങ്ങൾക്ക് എം എൽ എയ്ക്ക് വിലക്കേർപ്പെടുത്തി. സിപിഐഎം സംസ്ഥാന സെക്രറി കോടിയേരി ബാലകൃഷ്ണനാണ് വിലക്കേർപ്പെടുത്തിയത്.
അതേസമയം പഞ്ചായത്തിന്‍റെ കെട്ടിടത്തിന്റെ നിർമാണം ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാരിന്‍റെ ഉപഹര്‍ജിയും ഔസേപ്പിന്‍റെ ഹര്‍ജിയും ഇനി ഒരുമിച്ചു പരിഗണിക്കും . എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.
സബ് കളക്ടറുടെ സത്യവാങ്മൂലത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ചതായി പരാമർശമുണ്ട്. മാധ്യമങ്ങൾക്ക് മുന്നിലും, കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് അപമാനിച്ചുവെന്ന് സബ് കളക്ടര്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കി.
Post Your Comments