ന്യൂഡല്‍ഹി : കശ്മീരില്‍ 42 ഓളം സൈനികരുടെ ജീവഹാനിക്ക് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ജമ്മുകശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ഹിംസയും അക്രമവും ഒരിക്കലും പരിഹാരമാര്‍ഗമല്ല. സംസ്ഥാനത്തെ ബന്ധപ്പെട്ട കക്ഷികളുമായുമുള്ള തുറന്നചര്‍ച്ചകളാണ് ആവശ്യം.
എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മോഡിസര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടില്ല. ചര്‍ച്ചകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രമം തുടങ്ങണം. സംസ്ഥാനത്ത് ശാന്തിയും സമാധാനവും സാധാരണനിലയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
ഔദ്യോഗികകൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെ അഗാധമായദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പിബി അറിയിച്ചു.
Post Your Comments