പത്തനംതിട്ട : വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍. ക്ലസ്റ്ററധിഷ്ടിത പ്രീസ്‌കൂള്‍ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ദിശാബോധത്തോടെ മുന്നേറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള കുട്ടികളുടെ പഠനമികവിനായി ഒട്ടേറെ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ബോബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം റ്റി മുരുകേശ്, സര്‍വ ശിക്ഷ അഭിയാന്‍ ഡി.പി.ഒ ഡോ. ആര്‍ വിജയമോഹന്‍, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ ജെ ഹരികുമാര്‍, എസ്എസ്‌കെ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. റ്റി പി കലാധരന്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഒഫീസര്‍ പി എ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments