ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് തല്‍വാറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
കേസ് വീണ്ടും പരിഗണിക്കുന്നതിന് ഫെബ്രുവരി 28 ലേക്ക് മാറ്റി വെച്ചു. വിജയ് മല്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തല്‍വാറിനും ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. അടുത്തിടെയാണ് രാജീവ് സക്സേനയെയും ദീപക് തല്‍വാറിനെയും യുഎഇ ഇന്ത്യയ്ക്കു കൈമാറിയത്. പ്രതിരോധ ഇടനിലക്കാരന് കൂടിയായ തല്‍വാര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലും ഇടനിലക്കാരനായിരുന്നു.
Post Your Comments