ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സഖ്യ സാധ്യതകളുമായി അകന്നു നില്‍ക്കുന്ന കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. സീറ്റ് ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ഡല്‍ഹി കോണ്‍ഗ്രസ്.എന്നാല്‍ ഈ നീക്കം ഒടുക്കം ഗുണം ചെയ്യുക ബിജെപിക്കായിരിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
‘രാജ്യം വലിയ വെല്ലുവിളി നേരിടുകയാണ്. ഡല്‍ഹിയില്‍ രണ്ടു പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്കെതിരെ മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുകയേ ഉളളൂ. ഉത്തര്‍പ്രദേശിലും അതുപോലെയാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ട്. എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്,’ കേജ്‌രിവാള്‍ പറഞ്ഞു.
ബുധനാഴ്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും നേരിട്ട് കണ്ടിരുന്നു. ഇതിന് ശേഷമാണ് കെജരിവാള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
Post Your Comments