മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 142.80 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജലസേചന വകുപ്പ് തത്ത്വത്തില്‍ അംഗീകാരം നല്‍കി. റഗുലേറ്റര്‍ നിര്‍മാണത്തിനുള്ള മൂന്ന് പ്രവൃത്തിക്കാണ് കിഫ്ബിയില്‍നിന്ന് അംഗീകാരമായത്. മലപ്പുറം ഡിവിഷനില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുഴകളുടെ പാര്‍ശ്വ സംരക്ഷണത്തിനുള്ള മൂന്ന് പ്രവൃത്തിക്കായി 78.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിലൊന്ന് പ്രവൃത്തി പൂര്‍ത്തിയായി. മറ്റ് രണ്ട് പ്രവൃത്തിക്കായി സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലാണ്.
വെള്ളപ്പൊക്ക കെടുതി വിഭാഗത്തില്‍ ഏഴ് പ്രവൃത്തിക്കായി 154.5 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ മൂന്ന് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. ഉള്‍നാടന്‍ ജല ഗതാഗതത്തില്‍ 19.15 ലക്ഷം രൂപയുടെ ഭരണാനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതില്‍ രണ്ട് പ്രവൃത്തികളില്‍ ഒന്ന് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക നിയന്ത്രണ നടപടികളുടെ ഭാഗമായി ഏഴ് പ്രവൃത്തികളാണ് ജില്ലയില്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. ഏഴ് പദ്ധതി പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മൂന്നെണ്ണം ടെന്‍ഡറും നല്‍കി. ഇതിനായി 1151.395 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. കടല്‍ഭിത്തിയുടെ പുനരുദ്ധാരണത്തിന് 205 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഒരു പദ്ധതി ഇതിനകം പൂര്‍ത്തിയാക്കി.
Post Your Comments