ചാഴൂര്‍: ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ നടി മഞ്ജു വാര്യര്‍ വാക്കു പാലിച്ചില്ലെന്ന് ആരോപിച്ച് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കുടില്‍ കെട്ടി സത്യാഗ്രഹസമരം ഉപേക്ഷിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌നം ഒത്തു തിര്‍ത്തെന്നാണ് സൂചന. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ പേരില്‍ കല്‍പ്പറ്റയിലെ പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് 1.85 കോടി രൂപ ചെലവിട്ട് വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതോടെ കോളനി നിവാസികള്‍ക്ക് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടെന്നാണ് ആരോപണം.
ഇത് മുന്‍ നിര്‍ത്തിയാണ് ആദിവാസികള്‍ മഞ്ജുവിന്റെ വീടിന് മുന്നില്‍ ഇന്ന് കുടില്‍ കെട്ടി സത്യാഗ്രഹ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്കുണ്ടായ തെറ്റിദ്ധാരണ മന്ത്രി എ.കെ. ബാലന്റെ സാന്നിദ്ധ്യത്തില്‍ ഒത്തു തീര്‍ന്നതായാണ് സൂചന. ഒരു സ്വകാര്യ ഫൗണ്ടേഷന്റെ പേരില്‍ ആദിവാസികള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യത്തിന് നിയമ തടസമില്ലാത്തത് ഇവരെ ബോദ്ധ്യപ്പെടുത്തിയതോടെ ഇവര്‍ പിന്മാറിയെന്നാണ് അനൗദ്യോഗിക വിവരം.
Post Your Comments