![](/wp-content/uploads/2021/03/untitled-5-2.jpg)
എന്തുകൊണ്ടാണ് പ്രൈസ്റ്റ് സെക്കന്റ് ഷോയ്ക്ക് വേണ്ടി ഇത്രത്തോളം കാത്തിരുന്നത്. സിനിമയുടെ ഹൊറർ മൂഡും വിഷ്വൽ ഭംഗിയുമെല്ലാം അണിയറപ്രവർത്തകരുടെ ആ വാശിക്കുള്ള ഉത്തരമാണെന്നാണ് തിയേറ്റർ എക്സ്പീരിയൻസ് ആയി സിനിമ കണ്ടവർ പങ്കുവെയ്ക്കുന്നത്.ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെ ഒരു സിനിമ തീയേറ്ററ്ററിൽ വരുന്നത്. സെക്കന്റ് ഷോ ഇല്ലാത്തത് കൊണ്ട് നീണ്ടു നീണ്ടുപോയതായിരുന്നു പ്രൈസ്റ്റ് ന്റെ റിലീസ് എന്നാൽ സെക്കണ്ട് ഷോ നടത്താനുള്ള അനുമതി വാങ്ങിച്ചെടുത്തു പ്രൈസ്റ്റ് റിലീസ് ചെയ്യുമ്പോൾ അണിയറപ്രവർത്തകരുടെ വലിയ പരിശ്രമങ്ങളാണ് അതിന് പിറകിൽ നടന്നിട്ടുള്ളത് .
Also Read:പൃഥ്വി ഷോയിൽ മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രൈസ്റ്റ്.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ നിഖില വിമൽ, സാനിയ അയ്യപ്പൻ, ബേബി മോണിക്ക, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രായം കൂടും തോറും ചെറുപ്പമായ്ക്കൊണ്ടിരിക്കുന്ന, അഭിനയത്തിന്റെ പുതിയ സാധ്യതകളും വെല്ലുവിളികളും സിനിമയിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ഒരാളാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി ആരാധകരും പ്രേക്ഷകരും ഇത്രത്തോളം കാത്തിരിക്കുന്നത്. . പ്രൈസ്റ്റ് ആയി മമ്മൂട്ടി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ ആരവങ്ങൾ മതിയാകാതെ വരുമെന്നുറപ്പാണ്. നേടിയെടുത്ത സെക്കന്റ് ഷോയും കാത്തിരിപ്പിന്റെ വീർപ്പുമുട്ടലുകളും പ്രതീക്ഷകളെ തള്ളിമാറ്റി വളരട്ടെ
Post Your Comments