CinemaNewsEntertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ആമിയും കാര്‍ബണും പിന്‍വലിച്ചേക്കും

 

തിരുവനന്തപുരം: കാര്‍ബണ്‍, ആമി എന്നീ ചിത്രങ്ങള്‍ സംസ്ഥാന അവാര്‍ഡിനുള്ള പട്ടികയില്‍ നിന്നും പിന്‍വലിക്കുമെന്ന് സൂചന. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്തതാണ് ആമി.അതുപോലെ തന്നെ അക്കാദിമിയുടെ വൈസ് ചെയര്‍പേഴ്‌സണായ ബീന പോള്‍ എഡിറ്റിങ് നിര്‍വ്വഹിച്ചതാണ് കാര്‍ബണ്‍, മാത്രമല്ല ബീന പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്തതുമാണ് കാര്‍ബണ്‍.

അതിനാല്‍ ഈ രണ്ട് ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മത്സരത്തില്‍ നിന്നും പിന്‍വലിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചിരിക്കുകയാണ്. അന്തരിച്ച എഴുത്തുകാരി കമല സുരയ്യയുടെ ജീവിത കഥയാണ് മഞ്ജു വാര്യര്‍ നായികയായ ആമിയിലൂടെ അവതരിപ്പിച്ചിരുന്നത്. ഫഹദ് ഫാസില്‍ നായകനായ ചിത്രമാണ് കാര്‍ബണ്‍. 2018ല്‍ 156 ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ 105 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരയിനത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button