തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ പ്രവര്‍ത്തന മണ്ഡലമായ പ്രദേശത്തെ സ്കൂളില്‍ നിന്നും ഇന്നോവ കാറില്‍ കയറ്റി കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മുന്‍ മതപ്രഭാഷകന് ഷെഫീഖ് അല്‍ ഖാസിമിന്റെ പഴയ സാരോപദേശ പ്രസംഗം വൈറലാകുന്നു.
മുന്‍പ് പുറത്തായ വീഡിയോവിലുള്ളത് പോലെ തന്നെ അത്യന്തം സ്ത്രീവിരുദ്ധവും അപഹാസ്യവും നിറഞ്ഞതാണ് മുന്‍ ഇമാമിന്റെ വാക്കുകള്‍. ഇത്തവണ വൈറലായ വീഡിയോയില്‍ ആണുങ്ങള്‍ക്കും ഇമാം മാര്‍ഗ്ഗ രേഖ നല്‍കുന്നുണ്ട്. വിവാഹം കഴിക്കാനുളള പെണ്ണിന്റെയും ആണിന്റെയും യോഗ്യതയാണ് പ്രസംഗ വിഷയം. ആധുനികതയില്‍ അഭിരമിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം ഒരു അടിമപ്പെണ്ണിനെ വാങ്ങുന്നതാണെന്നാണ് പ്രഭാഷകന്റെ കണ്ടെത്തല്‍.
കൂടാതെ മദ്രസയില്‍ പോകാതെ സിനിമ കാണാന്‍ പോകുന്ന, കൂട്ടുകാരനൊപ്പം കുപ്പിപൊട്ടിക്കുന്ന നാണംകെട്ട സംസ്കാരമുള്ള ചെറുപ്പകാര്‍ക്ക് മക്കളെ കൊടുക്കരുത്. ബൈക്കിന്റെ പിന്നില്‍ കയറി ടൗണില്‍പോയി സിനിമാ കാണാന്‍ ക്യൂ
നില്ക്കുമ്പോള് ഭാര്യയുടെ മാംസളമായ ശരീരം പ്രകടിപ്പിക്കുന്നവര്‍, പര്‍ദ മാറ്റാന്‍ നിര്‍ബന്ധിക്കുന്ന ആണും പെണ്ണും കെട്ട യുവാവിനെ മകളെ നല്‍കരുത്. ഇങ്ങനെ ചെയ്താല്‍ അവളെ നരകത്തിലേയ്ക്കായിരിക്കും കൊണ്ടുപോകുന്നത് -ഇങ്ങനെ നീളുന്നു ഇമാമിന്റെ സാരോപദേശ ഭീഷണികള്‍. അവസാനം സ്വയം കുഴിയില്‍ ചാടിയത് പ്രഭാഷകനാണെന്ന് മാത്രം.
https://youtu.be/snVv6SpSF50
Post Your Comments