Latest NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിയ്ക്കാന്‍ പ്രിയങ്കാഗാന്ധി : 41 മണ്ഡലങ്ങളുടെ ചുമതല ഏറ്റെടുത്തു

ന്യൂഡല്‍ഹി: : കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 41 മണ്ഡലങ്ങളുടെ മേല്‍നോട്ടം ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് നല്‍കി എ.ഐ.സി.സി.യുടെ ചുമതലാ വിഭജനം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യു.പി.യുടെ ഭാഗമായ 39 മണ്ഡലങ്ങളാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗീകരിച്ച പട്ടിക, സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ചൊവ്വാഴ്ച രാത്രി പുറത്തിറക്കി.

സോണിയാഗാന്ധിയുടെയും രാഹുലിന്റെയും മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയും കൂടാതെ പ്രധാനമന്ത്രിയുടെ രണ്ടാം മണ്ഡലമായ വാരാണസിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രധാനകേന്ദ്രങ്ങളും (അയോധ്യ അടക്കം) ഉള്‍പ്പെടുന്ന മേഖലയാണ് പ്രിയങ്കയുടേത്. ഈ മേഖലയില്‍ അമേഠിയും റായ്ബറേലിയും ഒഴികെ, കോണ്‍ഗ്രസ് സംഘടനാപരമായി നിശ്ചലാവസ്ഥയിലാണ്. കിഴക്കന്‍ യു.പി.യില്‍ ഉണര്‍വുണ്ടാക്കാനായാല്‍ യു.പി.യെ പൂര്‍ണമായും കീഴടക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button