തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ തന്റെ പിന്നാലെ വന്നു ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റുകാല്‍ പൊങ്കാല അവലോകന യോഗത്തിന് ഒടുവിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ വേദിക്ക് മുന്നിലെത്തി ചോദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
‘ഇവിടെ പിന്നിലായി പത്രപ്രവര്‍ത്തകരെ കാണുന്നുണ്ടല്ലോ. അവര്‍ക്ക് എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഇപ്പോള്‍ മുന്നോട്ടുവന്നു ചോദിക്കാം. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വഴിയില്‍ മൈക്കുമായി തടഞ്ഞു നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാം-ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും തിങ്ങിനിറഞ്ഞ യോഗത്തില്‍ ഏറ്റവും പിന്നിലായാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചിരുന്നത്. പൊതുവേദികളിലും മറ്റും മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദ്യങ്ങള്‍ ചോദിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിമര്‍ശനമുണ്ടായപ്പോള്‍ ഉത്തരവ് പരിഷ്‌കരിച്ചെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Post Your Comments