നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 233 റൺസ് വിജയ ലക്‌ഷ്യം 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലൻഡ് മറികടന്നു. മാര്‍ട്ടിന്‍ ഗപ്റ്റിന്റെ (117 റണ്‍സ് നോട്ട് ഔട്ട് ) മികച്ച പ്രകടനം ന്യൂസിലൻഡിന്റെ ജയം അനായാസമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ത്തിനു ന്യൂസിലൻഡ് മുന്നിലെത്തി
മുഹമ്മദ് മിഥുൻ ( 62 റണ്‍സ്), മുഹമ്മദ് സെയ്ഫുദ്ദീന്‍ (41), സൗമ്യ സര്‍ക്കാര്‍ (30) എന്നിവരുടെ ബാറ്റിംഗ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. മിച്ചല്‍ സാന്റ്‌നര്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് ന്യൂസിലൻഡിനായി സ്വന്തമാക്കി.
Post Your Comments