സംസ്ഥാന സര്‍ക്കാരിന്‍െ്‌റ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് വ്യവസായ-കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. നാട്ടിക സര്‍വ്വീസ് സഹകരണ ബാങ്ക് ചേര്‍ക്കര ബ്രാഞ്ച് ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് കേരളത്തിന്‍െ്‌റ വികസനത്തിന് കുതിപ്പേകും. പ്രവാസികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് ആവശ്യമായ രീതിയില്‍ നൂതനവും ആധുനികവുമായ സൗകര്യങ്ങളാണ് കേരള ബാങ്കില്‍ ഒരുക്കുക. ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് ഇനി ഒറ്റ ബാങ്കായി തീരും. മറ്റ് പല സംസ്ഥാനങ്ങളിലേയും പോലെ കേരളത്തിനും ഇതുവഴി സ്വന്തം ബാങ്കുണ്ടാകും. കേരളം സഹകരണ പ്രസ്ഥാനങ്ങളുടെ സംസ്ഥാനമാണ്. ഭൂപരിഷ്‌ക്കരണത്തോടൊപ്പം കേരളത്തിന്‍െ്‌റ വികസനകുതിപ്പില്‍ വലിയ പങ്കാണ് സഹകരണ പ്രസ്ഥനങ്ങള്‍ക്കുള്ളത്. സഹകരണ പ്രസ്ഥാനത്തിന് സാമ്പത്തിക രംഗത്ത് മൗലികമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തിന്‍െ്‌റ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ഈ ബാങ്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പലിശ ഇനത്തില്‍ വന്‍തുകകള്‍ ഈടാക്കുന്ന സാഹചര്യം നാട്ടിലുണ്ട്‌്. ഇതുവഴി സാധാരണക്കാരന്‍െ്‌റ പണം കവര്‍ന്നെടുക്കപ്പെടുകയാണ്. ഇതില്‍നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സഹകരണബാങ്കുകള്‍ക്ക് സാധിക്കും. കുറഞ്ഞ പലിശയില്‍ ജനങ്ങള്‍ക്ക് വായ്‌പ നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്‌്. 54,672 കോടിരൂപ നിലവില്‍ നിക്ഷേപമുള്ള സഹകരണബാങ്കുകളെ ഒറ്റ ബാങ്ക് ആക്കുകവഴി നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇത് കേരളത്തിന്‍െ്‌റ പുരോഗതിക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments