‘അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കണം. ഞാന്‍ എപ്പോഴോക്കെ ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടോ, അപ്പോഴോക്കെ പെട്ടെന്ന് തന്നെ എല്ലാം ചെയ്തുതന്നിട്ടുണ്ട്’. മുലായം സിങ് യാദവിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവ. പ്രധാനമന്ത്രിയായി മോദി വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുലായം പറഞ്ഞു. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളന ദിനത്തിലാണ് മോദിയെ പ്രശംസിച്ച് മുലായം സിംഗ് രംഗത്തെത്തിയത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലേറി മോദി പ്രധാനമന്ത്രിയായി വരണമെന്നാണ് തന്റെ പ്രതീക്ഷ. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുന്ന നേതാവാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ തൊട്ടടുത്ത സീറ്റിലിരുന്നാണ് മുലായത്തിന്റെ മോദിയെ പ്രശംസിച്ചിട്ടുള്ള പ്രസംഗം. ലോക്‌സഭയില്‍ ഇപ്പോഴുള്ള എം.പിമാരെല്ലാം വീണ്ടും വിജയിച്ച് വരട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും മുലായം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് മുലായത്തിന്റെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുലായത്തിന്റെ പ്രസ്താവനയില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. മുലായത്തോട് ബഹുമാനമുണ്ട് എന്നാല്‍ അദ്ദേഹത്തിന്റെ ഈ നിലപാടിനോട് വിയോജിപ്പുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. തൊട്ടടുത്തിരുന്ന സോണിയ ഗാന്ധിയുടെ മുഖഭാവവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
വീഡിയോ കാണാം:
Post Your Comments