KeralaLatest News

താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക് വിധേയന്‍, പാര്‍ട്ടി പറഞ്ഞാല്‍ തിരിച്ച് വരും-കുമ്മനം രാജശേഖരന്‍

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക് വിധേയനാണെന്നും, വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ സംഘടനാ രംഗത്ത് തിരിച്ച് വരുവാന്‍ സന്തോഷമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണ്ണറായത് ആഗ്രഹിച്ചിട്ടല്ല, സംഘടന ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനേയോ മോഹന്‍ലാലിനെയോ മത്സരിപ്പിക്കണമെന്ന് ആര്‍എസ്എസിന് ആഗ്രഹമുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button