തിരുവനന്തപുരം; ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്ന് കൊണ്ട് ക്ലാസിക്ക് ലെജന്‍ഡ്‌സ് കേരളത്തിലേക്ക്. തിരുവനന്തപുരം കമന നീറമങ്കരയിലെ മലയാളം മൊബൈക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമിലൂടെയാണ് കേരളത്തില്‍ ആദ്യമായി ജാവ മോട്ടോര്‍സൈക്കില്‍ വിപണയില്‍ ഇറക്കിയിരിക്കുന്നത്.
രാജ്യത്തുടനീളം 100 ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരത്തെ പുതിയ ഔട്ട്‌ലൈറ്റിലൂടെ ബ്രാന്‍ഡിന് രാജ്യത്തെ 35 മത്തെ ഡീലര്‍ഷിപ്പാണ്.
ജാവ ആരാധകരുടേയും ഉപഭോക്താക്കളുടേയും സാന്നിധ്യത്തില്‍ ക്ലാസിക്ക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും,ഫൈ കാപ്പിറ്റല്‍ സ്ഥാപകനും, മാനേജിങ് പാര്‍ട്ണറുമായ അനുപം തരേജ ഷോറൂം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തെ പുതിയ ഷോറൂമിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്നും സംസ്‌കാരവും പാരമ്പര്യവും നിറഞ്ഞ നാട് എന്നതിനപ്പുറം കേരളത്തില്‍ ജാവക്ക് ആരാധകര്‍ ഏറെയുണ്ടെന്നും നവംബറില്‍ ജാവ അവതരിപ്പിച്ചത് മുതല്‍ ലഭിക്കുന്ന സ്‌നേഹവും ആരാധനയും കണ്ടിട്ടാണ് രാജ്യത്ത് പ്രീമിയം മോട്ടോര്‍ സൈക്കിളുകളുകളുടെ വില്‍പ്പനയുടെ ചുവടുപിടിച്ചുള്ള ശിലങ്ങള്‍ക്ക് ഒരുങ്ങിയതെന്നും അനുപം തരേജ പറഞ്ഞു. ജാവക്ക് ഓരോ ഡീലറുകളും വളര്‍ച്ചയുടെ ഓരോ തൂണുകളാണ്. എല്ലാ പിന്തുണയും എപ്പോഴും ഉണ്ടാകുമെന്നും ഉപഭോത്ക്കാള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കി അവരുടെ പിന്‍തുണയിലാണ് ഇന്നത്തെ നിലയിലേക്ക് ഷോറൂമുകള്‍ വളര്‍ത്തിയെടുത്തതെന്നും ഏറ്റവും മികച്ച എക്‌സേചേഞ്ച് പരിപാടിയും വായ്പാ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്നും ജാവ അനുഭവച്ചറിയാന്‍ എല്ലാവരേയും പുതിയ ഷോറൂമിലേക്ക് ക്ഷണിക്കുകയാണെന്നും അനുപം തരേജ പറഞ്ഞു.
ഫോട്ടോ കാപ്ഷന്‍ ; ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് കരമന നീറമങ്കര മലയാളം മൊബൈക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ക്ലാസിക്ക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും, ഫൈ കാപ്പിറ്റല്‍ സ്ഥാപകനും മാനേജിങ് പാര്‍ട്ണറുമായ അനുപം തരേജ ഉദ്ഘാടനം ചെയ്യുന്നു.
Post Your Comments