ബംഗളൂരു : കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 120 കോടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തി. ഹോസ്‌കോറ്റ് എംഎല്‍എ എംറ്റിബി നാഗരാജുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് ഇത്രയും വലിയ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പുറമേ 1.10 കോടി രൂപയും 10 കിലോ സ്വര്‍ണ്ണവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഭൂമി നിക്ഷേപം, വ്യാവസായിക നിര്‍മ്മാണങ്ങള്‍, വീടുകള്‍, ആശുപത്രികള്‍, വ്യാജരേഖകള്‍ ചമച്ച് ലോണ്‍ തട്ടിപ്പ് തുടങ്ങിയവയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത സമ്പാദ്യം എത്തിച്ചേര്‍ന്നതെന്നാണ് പ്രാഥമിക വിവരം. എംഎല്‍എയുടെയും സഹായികളുടെയും പേരിലെ 560 ഏക്കറോളം ഭൂമിയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതി വെട്ടിപ്പിന്റെ പേരില്‍ ആദായ നികുതി വകുപ്പ് കര്‍ണ്ണാടകയിലെ പല കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീടുകളിലും ഇതിനോടകം റെയ്ഡ് നടത്തിയിട്ടുണ്ട്.
Post Your Comments