പലവിധേനയുള്ള പ്രചാരണങ്ങള്‍ക്കു നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള മുകേഷ് റാവു യാണ്ടെ കടുത്ത മോദിഭക്തനാണ്. തന്റെ വിവാഹക്ഷണപത്രത്തിലും മദി ഭക്തി തെളിയിച്ചാണ് യാണ്ടെ ഏവരെയും ഞെട്ടിച്ചത്.
വിവാഹത്തിനായി ക്ഷണക്കത്ത് അടിച്ചപ്പോള്‍ ഒപ്പം അതില്‍ യാണ്ടെ മോദിക്ക് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്കു പകരം തങ്ങള്‍ക്കുള്ള സമ്മാനമായി മോദിയെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്നാണ് യാണ്ടെ ആവശ്യപെടുന്നത്. ഫെബ്രുവരി 21 നടക്കുന്ന വിവാഹത്തിന്റെ പത്രിക ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് 27 കാരനായ യാണ്ടെ. ഈ വേറിട്ട പ്രചരണം ആദ്യം വീട്ടില്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അവര്‍ കൂടെ നില്‍ക്കുകയായിരുന്നു -യാണ്ടെ പറയുന്നു. തിരക്കിട്ട ജീവിതത്തിനിടെ രാജ്യത്തിനായി ഇങ്ങനെ സേവനം നല്‍കുവാനെ തനിക്കു കഴിയുകയുള്ളു എന്നും മോദി രാജ്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഈ മോദി ഭക്തന്റെ വിശദീകരണം
Post Your Comments