കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) പേരില്‍ നടക്കുന്ന വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും അതിനായി തങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജന്‍സികളും വെബ്സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ടെന്നും ഇതിനെതിരെ മുന്നറിയിപ്പ് പാലിക്കണമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴില്‍ ഒഴിവുകളില്ല. ഭാവിയില്‍ ഒഴിവുണ്ടാകുന്ന സാഹചര്യത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍തട്ടിപ്പ് നടത്തിയ ചില ഏജന്‍സികള്‍ക്കെതിരെ സിയാല്‍ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു.
Post Your Comments